ന്യൂഡല്‍ഹി: രണ്ടാം ജന്മം കിട്ടിയ ആശ്വാസത്തിലാണ് ഫാ. ടോം ഉഴുന്നാലില്‍. ദൈവത്തിന് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല. മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്ന് അറിയില്ലെന്നും ഫാ. ടോം പറയുന്നു.
ഭീകരര്‍ നാലിടത്തായി മാറ്റി പാര്‍പ്പിച്ചിരുന്നു. തന്റെ മോചനത്തിനു ശ്രമിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫാ. ടോം ഡല്‍ഹിയില്‍ പറഞ്ഞു. യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നാണ് ഇന്ത്യയില്‍ എത്തിയത്.
Post Your Comments