Latest NewsNewsIndia

ഭീകരര്‍ അനുകമ്പ കാട്ടിയതിനു പിന്നിലെ കാരണം വ്യക്തമാക്കി ഫാ. ടോം ഉഴുന്നാലിൽ

ബെംഗളൂരു: ഭീകരര്‍ അനുകമ്പ കാട്ടിയതിനു താൻ ഇന്ത്യക്കാരനായതിനാലാണെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. ആ അനുകമ്പ തന്നെ തട്ടിക്കൊണ്ടുപോയപ്പോള്‍ പോലും അവര്‍ പ്രകടിപ്പിച്ചു. ഇന്ത്യയുടെ പാരമ്പര്യത്തിലും പൊതുബോധത്തിലും താന്‍ അഭിമാനിക്കുന്നതായും ഉഴുന്നാലിൽ പറഞ്ഞു.

ഭീകരരുടെ പിടിയിലായിരുന്നപ്പോള്‍ താൻ ഒരിക്കല്‍പ്പോലും കരഞ്ഞിട്ടില്ല. എന്നാൽ നാട്ടിൽ സ്വന്തം ജനങ്ങളുടെ സ്നേഹവായ്പിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ജാതിമത വ്യത്യാസമില്ലാതെ ലഭിച്ച സ്നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ല. ദൈവം പ്രേരിപ്പിച്ചാല്‍ സേവനത്തിനായി വീണ്ടും യെമനിലേക്കു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 12നാണ് ഫാ. ടോം മോചിതനായത്. തടവറയിൽനിന്നു മോചിതനായി റോമിലേക്കു തിരിച്ച അദ്ദേഹം കഴിഞ്ഞദിവസമ ഇന്ത്യയിൽ എത്തി. ഞായറാഴ്ച രാവിലെ കേരളത്തിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button