തമിഴ് ചിത്രങ്ങളിൽ നല്ല വേഷം ലഭിച്ചിരുന്നുവെങ്കിലും ഓവ്യയ്ക്ക് തമിഴ്മക്കളുടെ ജനപിന്തുണയും സ്നേഹവും ലഭിച്ചത് ബിഗ്ബോസ് എന്ന വിജയ് ടിവിയുടെ റിയാലിറ്റി ഷോയിലൂടെയാണ്.മത്സരത്തിൽ നിന്നും പുറത്തായെങ്കിലും കുട്ടിത്തവും വാശിയും കളങ്കമില്ലാത്ത മനസ്സുമായി ഓവ്യ നടന്നു കയറിയത് തമിഴ് മക്കളുടെ ഹൃദയത്തിലേക്കാണ് .
പുറത്തു വന്ന ഓവ്യയോട് എല്ലാവർക്കും ചോദിക്കാനുള്ളത് ആരവുമായുള്ള ബന്ധത്തെ കുറിച്ചാണ്.കഴിഞ്ഞ ദിവസം ശരവണ സ്റ്റോറിന്റെ ഉദ്ഘാടനവേദിയിലും ഓവ്യയെ കാത്തിരുന്നത് ഇതേ ചോദ്യമായിരുന്നു.ഇപ്പോഴും ആരവിനെ സ്നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഓവ്യ പറഞ്ഞ മറുപടി ഏവരുടെയും മനസ്സ് നിറയ്ക്കുന്നതായിരുന്നു.തന്നെ ഇത്രയേറെ സ്നേഹിക്കുന്ന ആരാധകരുള്ളപ്പോൾ എങ്ങനെ തന്റെ സ്നേഹം ഒരാൾക്കു മാത്രമായി നൽകുമെന്നും തന്റെ സ്നേഹം തന്നെ സ്നേഹിക്കുന്നവർക്ക് നൽകാനാണ് തീരുമാനമെന്നും ഓവ്യ പറഞ്ഞു.വൻ കയ്യടിയോടെയും ആരവങ്ങളോടെയുമാണ് ഓവ്യ ആർമി എന്നറിയപ്പെടുന്ന ആരാധകർ ഓവ്യയുടെ ഉത്തരം സ്വീകരിച്ചത്. തുടർന്ന് തന്റെ മാസ്റ്റർ പീസായ കൊക്ക് നാട്ടു കൊക്ക് എന്ന ഗാനം പാടി നൃത്തം ചെയ്തതിനു ശേഷമാണു ഓവ്യ മടങ്ങിയത്.
Post Your Comments