KeralaCinemaMollywoodLatest NewsNewsEntertainment

‘ബ്ലെസ്ലി പറഞ്ഞ ടോക്സിക് കാമുകി ഞാനാണ്, എന്നോട് പറഞ്ഞതൊക്കെ ദിൽഷയോടും പറയുന്നു’: പിരിഞ്ഞതിന്റെ കാരണം പറഞ്ഞ് മുൻ കാമുകി

ബിഗ് ബോസ് വീട്ടിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്ലി. കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ വിജയിച്ച ബ്ലെസ്ലി ഈ ആഴ്ചത്തെ ബിഗ് ബോസ് വീട്ടിലെ ക്യാപ്റ്റനാണ്. ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പ്രണയം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത വിഷയമാണ്. ഷോയുടെ തുടക്കത്തിൽ തന്നെ ബ്ലെസ്ലി തനിക്ക് ദിൽഷയോടുള്ള പ്രണയം വ്യക്തമാക്കിയിരുന്നു. ബ്ലെസ്ലിയുടെ ഈ പ്രണയം ഗെയിമിന് വേണ്ടിയാണെന്ന് മുൻപ് ബ്ലെസ്ലിയുടെ കുടുംബം പറയുകയുണ്ടായി. കുടുംബത്തിന്റെ അതേ അഭിപ്രായം തന്നെയാണ് ബ്ലെസ്ലിയുടെ മുൻകാമുകി ആയിരുന്ന കൃഷ്ണ രാജനും പറയുന്നത്.

‘ബ്ലെസ്ലി ബിഗ് ബോസിൽ പറഞ്ഞിരുന്നു, ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന്. ആ നിർഭാഗ്യവതി ഞാനാണ്. ഞങ്ങൾ 2019ൽ ആണ് കണ്ടുമുട്ടിയത്. സൗഹൃദം പ്രണയമായി മാറി. ബ്ലെസ്ലിയുടെ നിഷ്കളങ്കമായ സംസാരമാണ് എന്നെ ആകർഷിച്ചത്. ഞങ്ങളുടെ പ്രണയം വീട്ടുകാർക്കൊക്കെ അറിയാമായിരുന്നു. പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഞാൻ കരുതി’, മലയാളം ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ കൃഷ്ണ വെളിപ്പെടുത്തി.

Also Read:‘മത്സരങ്ങള്‍’ക്കൊടുവിൽ അഫ്ഗാനിസ്ഥാനിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ഇനി യു.എ.ഇക്ക്

എന്നാൽ, ഇരുവരുടെയും ബന്ധത്തിൽ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ കാരണം ഇരുവരും പിരിയുകയായിരുന്നു. ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താൻ കരിയറിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം ആയിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും യുവതി പറയുന്നു. ബിഗ് ബോസിൽ എത്തിയതിനു ശേഷമാണ് ബ്ലെസ്ലി അത്യാവശ്യം പെണ്ണുങ്ങളെ വളക്കാനും നോക്കാനുമൊക്കെ ശ്രമിക്കുന്ന വ്യക്തിയാണെന്ന് മനസിലായതെന്നും കൃഷ്ണ പറയുന്നു. ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയപ്പോൾ ബ്ലെസ്ലി ഇത് എല്ലാവരോടും ചെയ്യുന്നതാണെന്നും, തന്നോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ബ്ലെസ്ലി ദിൽഷയോടും പറഞ്ഞതെന്നും കൃഷ്ണ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button