ചെങ്കല്‍പേട്ട്: തമിഴിലെ പ്രശസ്തമായ ടിവി പരിപാടിയിലൂടെ പ്രസിദ്ധയായ താരം ആൾദൈവമായി. കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ‘സൊല്‍വതെല്ലാം ഉണ്മൈ’ എന്ന പരിപാടിയില്‍ പങ്കെടുത്ത് താരമായ ചെങ്കല്‍പേട്ട് സ്വദേശി അന്നപൂര്‍ണിയാണ് പുതിയ ‘അവതാരമായി’ പ്രത്യക്ഷപ്പെട്ടത്.
പീഠത്തില്‍ ഉപവിഷ്ഠയായ അന്നപൂര്‍ണിയുടെ കാല്‍ക്കല്‍വീണ് അനുയായികള്‍ പൊട്ടിക്കരയുന്നതും ‘ദേവി’ അനുഗ്രഹം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതേതുടർന്ന് ചെങ്കല്‍പേട്ട് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
ഇതോടെ ആള്‍ദൈവം മുങ്ങിയതായാണ് റിപ്പോർട്ട്. ടിവി പരിപാടിയിലൂടെ നേടിയ പ്രസിദ്ധി വച്ച് അന്നപൂര്‍ണി ആളുകളെ പറ്റിക്കുകയാണ് എന്നാണ് താരത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
Post Your Comments