വേങ്ങരയില്‍ നടക്കാന്‍ പോവുന്ന ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് അടിച്ചേല്‍പ്പിച്ചതാണെന്ന് എല്ലാ പ്രചരണ യോഗങ്ങളിലും എല്‍ഡിഎഫ് എടുത്തുക്കാട്ടുന്നുണ്ട്. എന്നാല്‍ ഉപതെരഞ്ഞെടുപ്പൊന്നും വേങ്ങരക്കാര്‍ക്ക് ഒരു പ്രശ്‌നമേയല്ലെന്നു പറഞ്ഞു അണികളെ കൊണ്ട് കയ്യടിപ്പിച്ചാണ് യുഡിഎഫ് ഇതിന് മറുപടി നല്‍കുന്നത്.
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ സ്ഥാനം രാജിവെച്ചത് ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം ലോക്‌സഭാ സീറ്റില്‍ മല്‍സരിക്കാനായിട്ടാണ്. വേങ്ങരയിലെ ജനങ്ങള്‍ക്കു മേല്‍ ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചുവെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം.
പി കെ കുഞ്ഞാലിക്കുട്ടിയെ കൂടി ലക്ഷ്യം വെച്ചുള്ള ഈ പ്രചരണത്തിനു അദ്ദേഹം തന്നെയാണ് അതിന് മറുപടി നല്‍കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയം സ്വന്തമാക്കുന്നതോടെ വേങ്ങരയ്ക്ക് താന്‍ ഉള്‍പ്പെടെ രണ്ട് എംഎല്‍എമാരെ കൂടി ലഭിക്കുമെന്ന വാഗ്ദാനവും കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ട്.
Post Your Comments