Latest NewsKeralaNews

സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍

കൊച്ചി:  സോളാര്‍ കമ്മീഷനെതിരെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍. കമ്മീഷന്റെ അഭിഭാഷകന്‍ അഡ്വ. ഹരികുമാറാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ലഭിക്കേണ്ട പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായിട്ടാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

സോളാര്‍ കമ്മീഷനില്‍നിന്നും ഫീസ് ഇനത്തില്‍ തനിക്ക് 1,15,000 രൂപ ലഭിക്കാനുണ്ടെന്നും അഡ്വ. ഹരികുമാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ ആഴ്ച അന്വേഷണം പൂര്‍ത്തിയാക്കി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ പശ്ചാത്തലത്തിലാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button