തിരുവനന്തപുരം ; സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ സുപ്രധാന വിവരങ്ങൾ പുറത്ത്. ഉമ്മൻചാണ്ടിയും പേഴ്‌സണൽ സ്റ്റാഫിലുള്ളവരും ഉപഭോക്താക്കളെ വഞ്ചിക്കാൻ സരിതയെ സഹായിച്ചെന്ന് കമ്മീഷൻ കണ്ടെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രിമിനൽ നടപടികളിൽ നിന്നും ഉമ്മൻ ചാണ്ടിയെ ഒഴിവാക്കാൻ ശ്രമിച്ചു. തിരുവഞ്ചൂരിനെതിരായ മറ്റു ആരോപണങ്ങൾക്ക് തെളിവില്ല. ആര്യാടൻ മുഹമ്മദ് ടീം സോളാറിനെ പരമാവധി സഹായിച്ചു. തമ്പാനൂര്‍ രവിയും ബെന്നി ബഹ്നാനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. ഫോണ്‍ രേഖകളില്‍ ആഴത്തിലുള്ള അന്വേഷണം ഉണ്ടായില്ല. കത്തിൽ പേരുള്ളവർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ട്. ഇത് ഫോൺ രേഖകളിൽ വ്യക്തമാണെന്നും ഇവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷൻ വ്യക്തമാക്കുന്നു.
സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗികാരോപണത്തില്‍ ക്രിമിനല്‍ അന്വേഷണം നടക്കും. ഇക്കാര്യത്തില്‍ അഴിമതിനിരോധനനിയമം ബാധകമാകുമോ എന്നും അന്വേഷിക്കും. ടീം സോളാർ സ്ഥാപനങ്ങൾ ഉദ്‌ഘാടനം ചെയ്തവരും അഴിമതിക്ക് കൂട്ടു നിന്നു.
UPDATING…
Post Your Comments