
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം .റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ രാഷ്ട്രീയപ്രേരിതമായതിനാല്‍ തുടര്‍നടപടികളും റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് . സരിതയുടെ കത്ത് വ്യാജമായതിനാല്‍ അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും റദ്ദാക്കണം. കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു
Post Your Comments