തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ നിര്‍ണായക വിവരങ്ങള്‍ സോളാര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച്ച പറ്റിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. സോളാര്‍ കേസ് ആദ്യം അന്വേഷിച്ച ഉദേഗ്യസ്ഥര്‍ ഇത് അട്ടിമറിക്കാനായി ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ നിലവിലുള്ള നിയമം കൊണ്ട് സാധിക്കുന്നില്ല. അതു കൊണ്ട് തട്ടിപ്പ് തടയാനായി പുതിയ നിയമം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലു ഭാഗങ്ങളായാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിനു സോളാര്‍ തട്ടിപ്പുമായുള്ള ബന്ധം മാത്രമാണ് പറയുന്നത്.
2013 ഒക്ടോബറിലാണ് റിട്ട. ജസ്റ്റീസ് ശിവരാജനെ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചത്. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ത്തിയ സോളര്‍ കേസ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രാഷ്ട്രീയമായി പിടിച്ചു കുലുക്കിയിരുന്നു. 350 പേരെയാണ് കമ്മീഷന്‍ വിസ്തരിച്ചത്. 1000 ത്തലധികം രേഖകളാണ് കമ്മീഷന്‍ പരിശോധിച്ചത്. സോളര്‍ കേസ് പ്രതി സരിതാ എസ് നായരും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമ്മില്‍ ബന്ധമുണ്ടെന്ന വാദമാണ് രാഷ്ട്രീയ കേരളത്തെ പ്രതിസന്ധിലാക്കിയത്.
Post Your Comments