Latest NewsNewsInternational

വധുവിന്റെ രണ്ടുമൈൽ നീളമുള്ള സാരിപിടിക്കാനെത്തിയത് 250 സ്കൂൾ കുട്ടികൾ; സംഭവം വിവാദമാകുന്നു

വിവാഹദിനം വ്യത്യസ്തമാക്കാൻ യൂണിഫോമണിഞ്ഞ 250 കുട്ടികളെ വിനിയോഗിച്ച വധുവും കൂട്ടരും പുലിവാലു പിടിച്ചിരിക്കുകയാണ്. ശ്രീലങ്കയിലാണ് സംഭവം. വധുവണിഞ്ഞ 3.2 മീറ്റർ (രണ്ടുമൈൽ) നീളമുള്ള സാരിയുടെ തുമ്പു പിടിക്കാനാണ് സർക്കാർ സ്കൂളിലെ 250 ഓളം കുട്ടികളെ വിനിയോഗിച്ചത്. കുട്ടികളുടെ പഠിപ്പ് മുടക്കിക്കൊണ്ടുള്ള ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനുശേഷം ഇവർക്കെതിരെ നടപടിയെടുക്കുമെന്നും ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കുന്നു.

കുറ്റംതെളിഞ്ഞാൽ 10 വർഷത്തെ ജയിൽ ശിക്ഷ വരെ ഇവർക്ക് ലഭിക്കും. സാരിയുടെ തുമ്പു പിടിച്ചുകൊണ്ട് വധുവിനെയും വരനെയും അനുഗമിക്കുന്ന യൂണിഫോമണിഞ്ഞ കുട്ടികളുടെ ചിത്രങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റി ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തുക, അവരുടെ സുരക്ഷയ്ക്ക് ഭംഗം വരുത്തുക, അവരുടെ അഭിമാനം വ്രണപ്പെടുത്തുക ഇതെല്ലാം ക്രിമിനൽ കുറ്റമായാണ് കണക്കാക്കപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button