കൊച്ചി: ഹാദിയ കേസില്‍ വനിതാ കമ്മീഷൻ സ്വീകരിച്ച നടപടികൾക്കെതിരെ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തി സമൂഹത്തില്‍ കാലുഷ്യം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍.
സ്‌ത്രീകൾക്ക് വേണ്ടി നിലകൊള്ളുകയും, സ്ത്രീ പക്ഷ ദൗത്യം ഏറ്റെടുക്കുന്നതുമാണ് കമ്മീഷന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പ്രചരണങ്ങളുടെ പിറകെ പോകാന്‍ വനിത കമ്മീഷന്‍ തയ്യാറല്ല. പ്രചരണങ്ങളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ കമ്മീഷനെ കൈകാര്യം ചെയ്യാമെന്നും ആരും വിചാരിക്കണ്ട എന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ക്യാമ്പയിനുകൾ നടക്കുന്നുണ്ടെങ്കിൽ അത് നല്ലതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Post Your Comments