കൊച്ചി: മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ തോമസ്സ് ചാണ്ടിയുടെ കോലം കത്തിച്ചു. തോമസ് ചാണ്ടിയുടെ ചിലവന്നൂരിലെ വീട്ടിലേക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
ഓരോ ദിവസവും തോമസ് ചാണ്ടിയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോര്‍ട്ടിനായി തോമസ്സ് ചാണ്ടി നടത്തിയത് ക്രമക്കേടുകളുടെ നീണ്ട നിരയാണ്. സര്‍ക്കാര്‍ അന്വേഷണം ആരംഭിക്കാന്‍ തയ്യാറായില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം ഷൈബു മഠത്തില്‍ പറഞ്ഞു.
Post Your Comments