Latest NewsNewsIndia

ഡല്‍ഹിയിലും പഞ്ചാബിലും ഞങ്ങൾ സര്‍ക്കാരുകള്‍ രൂപീകരിച്ചു, ഇനി ഗുജറാത്തിൽ: വെല്ലുവിളിച്ച് കെജ്‌രിവാൾ

അഹമ്മദാബാദ്: വരുന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് വെല്ലുവിളിയുമായി ഡല്‍ഹി മുഖ്യമന്ത്രിയും, ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ. എഎപിയെ ഭയന്ന് ബിജെപി ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തെ നടത്താനിരിക്കുകയാണെന്ന് അറിഞ്ഞുവെന്നും ഡിസംബര്‍ വരെ സമയം നല്‍കിയാല്‍, ഗുജറാത്ത് എഎപിയ്‌ക്കൊപ്പം നില്‍ക്കുമെന്ന് ബിജെപി ഭയക്കുന്നുവെന്നും കെജ്‌രിവാൾ പരിഹസിച്ചു.

‘ഡല്‍ഹിയിലും പഞ്ചാബിലും ഞങ്ങള്‍ സര്‍ക്കാരുകള്‍ രൂപീകരിച്ചു. ഇനി അത് ഗുജറാത്തിലായിരിക്കും. ആറു മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തിയാലും ഞാന്‍, ബിജെപിയെ തോല്‍പ്പിക്കും. കഴിഞ്ഞ 27 വര്‍ഷങ്ങളായി കോണ്‍ഗ്രസ് ബിജെപിയുടെ പോക്കറ്റിലാണ്. ബിജെപിക്ക് കടുത്ത മത്സരം നേരിടേണ്ടി വന്നിട്ടില്ല’, കെജ്‌രിവാൾ പറഞ്ഞു.

‘വേദനിപ്പിക്കുന്നവനെ ആശ്വസിപ്പിക്കാൻ മനുഷ്യത്വം കാണിച്ച മാന്യനായ കേന്ദ്രമന്ത്രിയാണ് വി മുരളീധരന്‍’

നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗുജറാത്തിൽ, ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുമായി ആം ആദ്മി പാർട്ടി സഖ്യം പ്രഖ്യാപിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചന്ദേരിയ ഗ്രാമത്തില്‍ ചേര്‍ന്ന ആദിവാസി മഹാ സംഗമത്തിൽവെച്ച്, അരവിന്ദ് കെജ്‌രിവാളാണ് ബിടിപിയുമായി സഖ്യം പ്രഖ്യാപിച്ചത്. ഗുജറാത്തിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ നിർണായക സ്വാധീനമുള്ള പാർട്ടിയാണ് ഛോട്ടുഭായ് വാസവയുടെ നേതൃത്വത്തിലുള്ള ബിടിപി. 2017ല്‍ രൂപീകൃതമായ ബിടിപിക്ക് നിലവില്‍ രണ്ട് എംഎല്‍എമാരാണ് ഗുജറാത്ത് നിയമസഭയിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button