ErnakulamNattuvarthaLatest NewsKeralaNews

കേരളത്തിൽ ഭരണം പിടിക്കാൻ നാലാം മുന്നണി: ലക്ഷ്യവുമായി കെജ്‌രിവാൾ കൊ​ച്ചി​യി​ലെ​ത്തി

എറണാകുളം: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ കൊച്ചിയിലെത്തി. കേരളത്തിലെ രാഷ്ട്രീയ സാധ്യതകൾ തേടിയാണ് കെജ്‌രിവാളിന്‍റെ സന്ദര്‍ശനം. ഞായറാഴ്ച രാ​വി​ലെ സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗം ന​ട​ക്കും. തു​ട​ർ​ന്ന് മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​ൻ കേ​ജ​രി​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വൈ​കി​ട്ട് കിഴക്കമ്പലത്ത് ട്വന്റി- ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും സംയുക്തമായി നടത്തുന്ന പൊതുസമ്മേളനത്തില്‍ കെജ്‌രിവാള്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ നാലാം മുന്നണി രൂപീകരിക്കാനും, ഭരണം പിടിക്കാനുമാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ശൈഖ് ഖലീഫയുടെ വിയോഗം: അനുശോചനം അറിയിക്കാനായി യുഎഇ സന്ദർശിക്കാനൊരുങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

തൃക്കാക്കരയില്‍ ജനവിധി തീരുമാനിക്കുന്നതില്‍ ട്വന്‍റി- ട്വന്‍റിയുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ട്വന്‍റി- ട്വന്‍റി ആരെ പിന്തുണക്കണമെന്നത് നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ, അരവിന്ദ് കെജ്‌രിവാളിന്റെ സന്ദർശനത്തെ ഇരു മുന്നണികളും ഉറ്റുനോക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button