Latest NewsNewsIndia

മക്കള്‍ ഗുണ്ടകളും കലാപകാരികളും ആകണമെന്നുള്ളവര്‍ ബി.ജെ.പിയിലേക്ക് വിടണം: വിമർശനവുമായി കെജ്‌രിവാൾ

കുരുക്ഷേത്ര: ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മക്കള്‍ ഗുണ്ടകളും കലാപകാരികളും ബലാത്സംഗികളും ആകുന്നത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ അവരെ ബി.ജെ.പിയിലേക്ക് വിടണമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഹരിയാനയിലെ കുരുക്ഷേത്രയില്‍ നടന്ന എ.എ.പി റാലിയിലാണ് കെജ്‌രിവാൾ ബി.ജെ.പിയ്‌ക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയത്.

‘തങ്ങളുടെ കുട്ടികള്‍ ഡോക്ടറും എഞ്ചിനിയറും അഭിഭാഷകരും ഒക്കെയാകണമെന്ന് ആഗ്രഹമുള്ളവര്‍ ഞങ്ങള്‍ക്കൊപ്പം വരിക. കുട്ടികളെ ഗുണ്ടകളും കലാപകാരികളും ബലാത്സംഗികളും ആക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിയ്ക്കൊപ്പം പോവുക. അവര്‍ ഒരിക്കലും നിങ്ങളുടെ കുട്ടികള്‍ ജോലി നല്‍കില്ല. കാരണം, അവര്‍ക്ക് പാര്‍ട്ടിയില്‍ തൊഴില്‍ രഹിതരായ ഗുണ്ടകളെ ആവശ്യമുണ്ട്. അവര്‍ നിങ്ങളുടെ കുട്ടികളെ കലാപമുണ്ടാക്കാനാണ് പഠിപ്പിക്കുന്നത്,’ കെജ്‌രിവാൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button