KeralaLatest NewsNews

നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​ട്ടി​പ്പ്; അ​ടി​യ​ന്ത​ര ന​ട​പ​ടി​യുമായി തമിഴ്നാട്

ചെ​ന്നൈ: നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി തട്ടിപ്പ് കേസിൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യുമായി തമിഴ്നാട്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കെ. ​പ​ള​നി​സ്വാ​മിയാണ് സംഭവത്തിൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യക്തമാക്കിയത്. ചെ​ന്നൈ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​യി​രു​ന്നു പ​ള​നി​സ്വാ​മി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.

നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നി ത​മി​ഴ്നാ​ട് ആസ്ഥാനമാക്കിയാണ് പ്ര​വ​ര്‍​ത്തിച്ചിരുന്നത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം നി​ക്ഷേ​പ​ക​രി​ല്‍ നി​ന്നും ര​ണ്ടാ​യി​ര​ത്തോ​ളം കോ​ടി രൂ​പ തട്ടിച്ചതായിട്ടാണ് നി​ര്‍​മ​ല്‍ കൃ​ഷ്ണ ചി​ട്ടി​ക്ക​മ്പ​നിക്ക് എതിരെ പരാതി ഉയർന്നത്. ചി​ട്ടി​ക്ക​മ്പ​നി ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലാ​ണ്. പക്ഷേ കേ​ര​ള​ത്തി​ന്‍റെ അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​ണ് നി​ക്ഷേ​പ​ക​രി​ല്‍ അ​ധി​ക​വും.

കേസിനാസ്പദമായ സം​ഭ​വം ന​ട​ന്ന​ത് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലാ​യ​തി​നാ​ല്‍ കേരളത്തിനു വിഷയത്തില്‍ ഇടപെടുന്നതിനു പരമിതിയുണ്ട്. കേസിൽ ഇരുസംസ്ഥാനങ്ങളിലെ ഉ​യ​ര്‍​ന്ന പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​നം സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ന​ട​ത്ത​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ​ള​നി​സ്വാ​മി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button