
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കുന്നതിന് തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയ ഉത്തരവുമായി ബന്ധപ്പെട്ട് താനൊന്നും അറിഞ്ഞില്ലെന്ന നിലപാടില്‍ ഉറച്ച് വനം മന്ത്രി എകെ ശശീന്ദ്രന്‍. മരംമുറി വിഷയത്തില്‍ താനാരെയും നീതീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാറിലെ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നടക്കുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം: അവസാന തീയതി നവംബര്‍ 20
എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടിവിന്റെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗമാണ് കൊച്ചിയില്‍ നടക്കുന്നത്. ബേബിഡാം ബലപ്പെടുത്താനായി അണക്കെട്ട് പ്രദേശത്തെ 15 മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്‌നാടിന് വനംവകുപ്പ് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാനത്ത് തുടരുകയാണ്.
വിഷയത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും വനംമന്ത്രി എ.കെ.ശശീന്ദ്രനും പരസ്പര വിരുദ്ധമായ വാദങ്ങളാണ് ഉന്നയിച്ചത്. മരംമുറിക്ക് അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പിന്നീട് റദ്ദാക്കിയെങ്കിലും ഈ വിഷയം തമിഴ്‌നാട് സുപ്രീംകോടതിയില്‍ ആയുധമാക്കിയിരുന്നു.
Post Your Comments