ചെന്നൈ: കോവിഡ് വ്യാപന ഘട്ടത്തിൽ വിദ്യാഭ്യാസം ഓൺലൈൻ വഴിയാക്കിമാറ്റിയിരിക്കുകയാണ്. ഈ അവസരത്തിൽ കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പുതിയ ആനുകൂല്യവുമായി തമിഴ്‌നാട് സർക്കാർ. ജനുവരി മുതല്‍ ഏപ്രില്‍ വരെവിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു
”ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിനായി വിദ്യാര്‍ഥികളെ പ്രാപ്തമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സൗജന്യ ഡാറ്റാ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ദിവസം രണ്ടു ജി ബി വീതമായിരിക്കും സൗജന്യ ഡാറ്റാകാര്‍ഡുവഴി ലഭ്യമാകുക. ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരിക്കും കാലാവധി.ഏകദേശം 9.69 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഡാറ്റാ കാര്‍ഡുകള്‍ വിതരണം ചെയ്യും.” മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments