ലണ്ടൻ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു. രാജ്യത്തെ 11 ഗായകരെ ജനക്കൂട്ടത്തിന് മുന്നിൽ വെച്ച് അതിക്രൂരമായി വെടിവെച്ചുകൊന്നു.
2015ൽ രാജ്യത്ത് നിന്ന് രക്ഷപെട്ട ഹീ യോൺ ലിം എന്ന യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഇതിന് സാക്ഷിയാണെന്നും യുവതി പറഞ്ഞു. അശ്ലീല ചിത്രം നിർമ്മിച്ചു എന്നാരോപിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. ഇത് കാണാൻ 10000 പേരെ വിളിച്ചുകൂട്ടുകയും ചെയ്തു.
ഇക്കൂട്ടത്തിലായിരുന്നു ദൃക്‌സാക്ഷിയായ യുവതിയും. ഛിന്നഭിന്നമായ മൃതദേഹങ്ങളുടെ മുകളിലൂടെ പീരങ്കികൾ കയറിയിറങ്ങുകയും ചെയ്തു. യുവതിയുടെ സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാൻ പിടിച്ചുകൊണ്ടുപോയതിനു ശേഷമാണ് യുവതിയും അമ്മയും ജീവൻ കയ്യിലെടുത്ത് ദക്ഷിണ കൊറിയയിലേയ്ക്ക് രക്ഷപെട്ടത്.
Post Your Comments