ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്യു തങ്ങളുടെ ഐക്കണിക് ലോഗോയിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നു.വൃത്താക്യതിയില്‍ കറുപ്പും വെള്ളയും നീലയും കലര്‍ന്ന നിറങ്ങള്‍ക്കൊപ്പം വെള്ള നിറത്തില്‍ ബിഎംഡബ്യു എന്ന് ആലേഖനം ചെയ്ത ലോഗോ ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലേക്കാണ് മാറ്റിയത്.
നടന്നുകൊണ്ടിരിക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിൽ രംഗപ്രവേശനം ചെയ്‌ത ലോഗോ വിപണിയിലുള്ള എല്ലാ ബിഎംഡബ്യു മോഡലുകള്‍ക്കും കമ്പനി നൽകില്ല.വരാനിരിക്കുന്ന ഫ്‌ളാഗ്ഷിപ്പ് മോഡലുകളായ 8 സീരീസ്, X7 നിലവില്‍ നിരത്തിലുള്ള i8, i8 റോഡ്‌സ്റ്റര്‍, 7 സീരീസ് എന്നിവയിലാണ് പുതിയ ലോഗോ സ്ഥാനംപിടിക്കുക. അതിനാൽ പ്രീമിയം/ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ അല്ലാത്തവയിലെല്ലാം പഴയ ഐക്കണിക് ലോഗോ അതേപടി തുടരും.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലോഗോ നേരത്തെയും ബിഎംഡബ്യു സ്വീകരിച്ചിരുന്നു, എന്നാല്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിട്ട ബിഎംഡബ്യു ലോഗോ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ട് ലോഗോ ഒരെ സമയം കമ്പനി ഉപയോഗപ്പെടുത്തുന്നത്.
Leave a Comment