Latest NewsKeralaNews

പാര്‍ട്ടി ശാസനകളും നിര്‍ദേശങ്ങളും തള്ളി മന്ത്രി കടകംപള്ളി മുന്നോട്ട് തന്നെ

തിരുവനന്തപുരം : പാര്‍ട്ടി ശാസനകളും നിര്‍ദേശങ്ങളും തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുന്നോട്ട് തന്നെ. കഴിഞ്ഞ ദിവസം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നുള്ള വിഗ്രഹങ്ങളുടെ യാത്രയയപ്പ് ചടങ്ങില്‍ മന്ത്രി അവസാനം വരെ പങ്കെടുത്തു.

നവരാത്രി വിഗ്രഹഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട രണ്ടു ചടങ്ങുകളാണ് ഉടവാള്‍ കൈമാറ്റവും പണക്കിഴി സമര്‍പ്പിക്കലും. ഇതില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കടന്നപ്പള്ളി രാമചന്ദ്രനും ചേര്‍ന്ന് കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മീഷണര്‍ എം അന്‍പുമണിക്ക് ഉടവാള്‍ കൈമാറി.

ഘോഷയാത്രയുടെ അകമ്പടിക്കാര്‍ക്ക് വിശിഷ്ടാതിഥികളായെത്തുന്നവര്‍ വിഗ്രഹങ്ങളെ വണങ്ങിയ ശേഷം പണക്കിഴി സമര്‍പ്പിക്കാറുണ്ട് , ആചാരമായ ഈ ചടങ്ങും കടകംപള്ളി നിര്‍വഹിച്ചു. മന്ത്രിയുടെ ഈ നടപടികള്‍ പാര്‍ട്ടി തത്വങ്ങള്‍ക്ക് എതിരെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടും തന്റെ ആചാരങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button