കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്വപ്ന തോന്നിയതെല്ലാം വിളിച്ചു പറയുകയാണെന്നും തന്റെ പേര് പറഞ്ഞതിനു പിന്നിൽ ആസൂത്രിത നീക്കം നടന്നുവെന്നും കടകംപള്ളി പത്രസമ്മേളനത്തതിൽ വ്യക്തമാക്കി. സ്വപ്നയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും, എന്നാൽ ഏത് നിരവധി പാർട്ടി പ്രവർത്തകർക്കൊപ്പമായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. സ്വപ്ന കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഉന്നയിക്കാത്ത ആരോപണമാണ് സ്വപ്ന ഇപ്പോൾ ഉന്നയിച്ചിരിക്കുന്നതെന്നും, പിന്നിൽ ബി.ജെ.പിയാണെന്നും കടകംപള്ളി പറഞ്ഞു. പാർട്ടിയുമായി കൂടിയാലോചിച്ച ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് കടകംപള്ളി വ്യക്തമാക്കി. സ്വപ്നയുടെ രാമപുരത്തെ വീട്ടിൽ പോയിട്ടുണ്ട്. രാമപുരത്ത് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പോയത്. ഫോട്ടോയെടുക്കുമ്പോൾ തോളിൽ കയ്യിട്ടു എന്നാണ് പറയുന്നത്. എന്നാൽ, ആ ഫോട്ടോ ഇതുവരെ ആർക്കും കിട്ടിയിട്ടില്ലെന്നും കടകംപള്ളി പറയുന്നു.
കഠിനമായ യാതനകൾ അനുഭവിച്ച സ്ത്രീയാണ് സ്വപ്ന. പുസ്തകത്തിലെ ആരോപണം തന്റെ പേരിലേക്ക് എത്തിക്കാൻ അഭിമുഖത്തിനിടയിൽ ശ്രമമുണ്ടായെന്നും കടകംപള്ളി ആരോപിച്ചു. സ്വപ്നയെ കൊണ്ട് തന്റെ പേര് പറയിപ്പിക്കാൻ ശ്രമിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ബിജെപിയുടെ പാളയത്തിലാണ് സ്വപ്ന.
Post Your Comments