KeralaLatest NewsNewsIndia

‘ഹിന്ദുക്കളെ പറ്റിച്ചേ, കടകം മറിഞ്ഞു പള്ളി’; ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞ കടകംപള്ളിയെ പരിഹസിച്ച് അലി അക്ബർ

ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ പലതവണ നിലപാടുകൾ മാറ്റി പറഞ്ഞ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പരിഹസിച്ച് സംവിധായകൻ അലി അക്ബർ. ‘പറ്റിച്ചേ പറ്റിച്ചേ ഹിന്ദുക്കളെ പറ്റിച്ചേ, കടകം മറിഞ്ഞു പള്ളി’ എന്നാണ് അലി അക്ബർ കടകംപള്ളിയെ ലക്ഷ്യം വെച്ച് ഫേസ്ബുക്കിൽ കുറിച്ചത്. ശബരിമല വിഷയത്തില്‍ താൻ പ്രതികരിച്ചത് വ്യാഖ്യാനിച്ചുവെന്നായിരുന്നു കടകംപള്ളിയുടെ പുതിയ ആരോപണം.

Also Read:കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിനു മുന്നിൽ പ്രതിഷേധം

ശബരിമല വിഷയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഖേദമുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും മാപ്പ് പറഞ്ഞിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. കെണിയില്‍ വീഴാതിരിക്കാനാണ് അതുസംബന്ധിച്ച വിവാദം വന്നപ്പോള്‍ തിരുത്താതിരുന്നത്. വാര്‍ത്ത വന്ന ശേഷം തിരുത്തിയാല്‍ ഖേദം പറഞ്ഞില്ലെന്നാകും പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയം വീണ്ടും പൊതുമധ്യത്തിലേക്ക് കൊണ്ടുവന്നത് കടകംപള്ളി ആയിരുന്നു. ശബരിമല വിഷയത്തിൽ നേരത്തേ സ്വീകരിച്ച നിലപാടുകൾ തെറ്റായി പോയെന്നായിരുന്നു തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ കടകംപള്ളി പറഞ്ഞത്. അത് വോട്ട് പിടിക്കാനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പെല്ലാം അവസാനിച്ച ശേഷമുള്ള സുരേന്ദ്രന്റെ പുതിയ വെളിപ്പെടുത്തലെന്നാണ് നിരീക്ഷകൻ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button