വാഷിംഗ്‌ടണ്‍: എച്ച്.1ബി വിസ നൽകുന്നതിനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ കുറിപ്പിലാണ് വിസ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചത്.
15 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വിസ ലഭ്യമാക്കുമെന്നാണ് നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. 2018ൽ 20,000 അപേക്ഷകർക്ക് വേഗത്തിൽ എച്ച്.1ബി വിസ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതിനാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് വിസ നല്‍കുന്നതിന് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നതിന് എച്ച്.1ബി വിസകളാണ് ഉപയോഗപ്പെടുത്തുന്നത്.
Post Your Comments