വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രവാസികളെ ആശങ്കയിലാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനങ്ങളും നിര്‍ദേശങ്ങളും നിലവില്‍ വന്നു. എച്ച് വണ്‍ ബി വിസ നിയമങ്ങളിലാണ് പുതിയ ഭേദഗതികള്‍ നിര്‍ദേശിച്ച് ട്രംപ് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ സങ്കീര്‍ണമായ സാങ്കേതിക വിദ്യ ആവശ്യമുള്ള ജോലിക്കാര്‍ക്കും വളരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഓഫീസര്‍മാര്‍ക്കുമായി ഈ വിസ സൗകര്യം പരിമിതപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ വാഷിംഗ്ടണ്‍ മുന്നോട്ട് വെച്ചു. ഇവര്‍ക്കായി കമ്പനികള്‍ മുന്‍കൂട്ടി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജോലിക്കാരെ കുറഞ്ഞ വേതനത്തില്‍ ജോലിക്ക് ലഭ്യമാക്കുന്നതിനുള്ള വിസയാണ് എച്ച് വണ്‍ ബി. ഐ ടി കമ്പനികളാണ് ഇത് അധികം പ്രയോജനപ്പെടുത്തുന്നത്. ഇമിഗ്രേഷന്‍ സാധ്യമല്ലാത്ത വിസ ഉപയോഗിച്ച് നിരവധി ഇന്ത്യക്കാര്‍ അമേരിക്കയില്‍ ജോലി നോക്കുന്നുണ്ട്. അമേരിക്കയില്‍ എത്തുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗമായിരുന്നു ഇത്. എന്നാല്‍ ഇത് പരിമിതപ്പെടുത്തുന്നതിനാണ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത്. ഇനി മുതല്‍ ഇത് മെറിറ്റ് അടിസ്ഥാനമാക്കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ക്ക് പുതിയ മാറ്റങ്ങള്‍ കൂടുതല്‍ സഹായകമാകുമെന്ന് പൊതുവെ കരുതുന്നു.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ 65,000 പേര്‍ക്കായി പരിമിതപ്പെടുത്തുന്നതിന് യു എസ് കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു.
Post Your Comments