വാഷിംഗ്ടണ്‍ : എച്ച്1- ബി വിസ അപേക്ഷകള്‍ യു.എസ്.തിരിച്ചയക്കുന്നു. ഒക്ടോബര്‍ ഒന്നിനു തുടങ്ങുന്ന 2019 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വീസ അപേക്ഷകളാണ് തിരിച്ചയച്ചതിലുള്ളത്. വിദേശങ്ങളില്‍നിന്നുള്ള സാങ്കേതിക നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച്1-ബി.
read also : എച്ച്-1 ബി വിസ സംബന്ധിച്ച് അമേരിക്കയുടെ അറിയിപ്പ് ഇങ്ങനെ
ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ എച്ച്1-ബി അപേക്ഷകള്‍ ലഭിക്കുന്നത്. 2007-17 കാലയളവില്‍ 22 ലക്ഷം ഇന്ത്യക്കാരുടെ അപേക്ഷകള്‍ തങ്ങള്‍ക്കു ലഭിച്ചതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.
Post Your Comments