ന്യൂയോര്‍ക്ക് : എച്ച്1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും . എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാനാണ് അമേരിക്ക തീരുമാനം എടുത്തിരിക്കുന്നത്.. ഫീസ് വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തൊഴില്‍ വകുപ്പിനോട് ശിപാര്‍ശ ചെയ്തു. യു.എസ് തൊഴില്‍ സെക്രട്ടറി അലക്‌സാണ്ടര്‍ അകോസ്റ്റയാണ് തീരുമാനം അറിയിച്ചത്. 2020 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് ഉയര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
സ്വദേശി യുവാക്കള്‍ക്ക് സാങ്കേതിക മേഖലയില്‍ പരിശീലനം നല്‍കുന്നതിനായി പണം കണ്ടെത്താനാണ് നിരക്ക് വര്‍ധനവെന്നാണ് ഔദ്യോഗിക വിശദീകരണം. ഫീസ് വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ടെങ്കിലും വിശദാംശങ്ങള്‍ ട്രംപ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് യു.എസ് തീരുമാനമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരില്‍ ഭൂരിപക്ഷവും എച്ച്-1ബി വിസ ഉപയോഗിച്ചാണ് യു.എസിലെത്തുന്നത്.
Post Your Comments