വാഷിംഗ്ടണ്‍ : എച്ച്-വണ്‍-ബി വിസയിന്‍മേലുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകുന്നു.
എച്ച് 1 ബി വിസയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലുള്ള വിദേശികള്‍ക്ക് ഇനി എച്ച് 1 ബി വിസ നല്‍കേണ്ടെന്ന് നേരത്തേ തന്നെ ട്രംപ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം. ട്രംപിന്റെ പുതിയ തീരുമാനം അമേരിക്കയിലുള്ള ഇന്ത്യന്‍ ഐ.ടി പ്രൊഫഷണല്‍സിന് തിരിച്ചടിയാകും.
അമേരിക്കക്കാരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ നടപടി. പുതിയ എച്ച് 1 ബി വിസ അനുവദിക്കേണ്ടെന്നും, അമേരിക്ക വിട്ട് സ്വന്തം രാജ്യത്തേക്ക് പോയ എച്ച് 1 ബി വിസ കൈവശമുള്ളവര്‍ക്ക് തിരികെ രാജ്യത്തേക്ക് പ്രവേശനം നല്‍കേണ്ടെന്നും അടക്കമുള്ള തീരുമാനങ്ങളാണ് ഇക്കാര്യത്തില്‍ ട്രംപ് ഭരണകൂടം നേരത്തെ കൈക്കൊണ്ടത്.
അമേരിക്കയിലെ ആഭ്യന്തര സുരക്ഷ വിഭാഗമാണ് പുതിയ തീരുമാനം നടപ്പിലാക്കുക. അമേരിക്കയില്‍ സ്ഥിരതാമസത്തിനായി എച്ച് 1 ബി വിസ ഉടമസ്ഥര്‍ നല്‍കിയിരിക്കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകളിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
എച്ച് 1 ബി വിസ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നതെന്നാണ് ആഭ്യന്തര സുരക്ഷ വിഭാഗത്തിന്റെ വിശദീകരണം. അമേരിക്കയിലേക്ക് വരുന്ന തൊഴിലാളികളുടെ വേതനം അടക്കമുള്ള കാര്യങ്ങളില്‍ പുതിയ നിബന്ധനകളും മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്ക് മുന്നില്‍ അമേരിക്ക വയ്ക്കും. ഇതിനുള്ള നിബന്ധനകളും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
അമേരിക്ക സ്വദേശിവല്‍ക്കണത്തിനു നീങ്ങുകയാണെന്നാണ് ട്രംപിന്റെ നടപടിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments