വാഷിംഗ്ടണ്‍•മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള എച്ച് 1 ബി വീസ നല്‍കുന്നതിനെതിരെ ഐടി കമ്പനികള്‍ കേസ് നല്കുന്നു. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗ(യുഎസ്സിഐഎസ്)ത്തിനെതിരെയാണ് ഐടി സേര്‍വ് അലയന്‍സ് എന്ന കമ്പനികളുടെ കൂട്ടായ്മ കേസു കൊടുത്തത്. ചട്ടങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു യുഎസ്സിഐഎസ് കാലാവധി വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനികള്‍ ആരോപിക്കുന്നു.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ രാജ്യങ്ങളില്‍നിന്നു വിദഗ്ധതൊഴില്‍ പ്രാവീണ്യമുള്ളവരെ ഐടി കമ്പനികളിലേക്കു ജോലിക്കെടുക്കാന്‍ ആവശ്യമായ എച്ച്1 വീസ സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടപടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു നിയമയുദ്ധം.
മൂന്നു വര്‍ഷത്തേക്കു വീസ അനുവദിക്കാന്‍ യുഎസ് കോണ്‍ഗ്രസ് ലേബര്‍ വകുപ്പിന് അധികാരം നല്‍കിയിട്ടുള്ള കാര്യവും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏതാനും മാസങ്ങളോ ദിവസങ്ങളോ മാത്രം കാലാവധിയാണ് ഇപ്പോള്‍ അനുവദിക്കുന്നത്. അംഗീകാരം ലഭിക്കുമ്പോഴേയ്ക്കും വീസ കാലാവധി കഴിയുന്ന അവസ്ഥയാണു പലപ്പോഴും നിലനില്‍ക്കുന്നത്.
Post Your Comments