Latest NewsNewsDevotional

ഖുര്‍ആന്‍ ഓതുമ്പോള്‍ ഈ നിയമങ്ങള്‍ പാലിക്കാം

മഹത്ത്വമേറിയ പുണ്യ കര്‍മങ്ങളില്‍ ഒന്നാണ് ഖുര്‍ആന്‍ പാരായണം. മനസ്സില്‍ സമാധാനവും കുളിര്‍മയും നിത്യചൈതന്യവും സര്‍വോപരി രക്ഷാകവചവുമാണ് ഇത് വിശ്വാസികള്‍ക്ക് നല്‍കുന്നത്. മാണത്. നബി(സ്വ) പറയുന്നു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ക്കത് അന്ത്യനാളില്‍ ശിപാര്‍ശകനായി വരും (ബുഖാരി).

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പാലിക്കേണ്ടാതായ ചില പ്രത്യേക നിയമങ്ങളുണ്ട്. (തജ്വീദ്) പാലിക്കല്‍ അനിവാര്യമാണ്. തജ്വീദ് നിയമങ്ങള്‍ പാലിക്കാതെയുള്ള പാരായണം അസ്വീകാര്യവും ദോഷഫലം ചെയ്യുന്നതുമാണ്. നബി(സ്വ) പറഞ്ഞു: എത്രയെത്ര പേര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആനാകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുകയാണ് (ബുഖാരി).

തജ്വീദ് എന്നതിന്‍റെ ഭാഷാര്‍ത്ഥം തന്നെ നന്നാക്കുക എന്നാണ്. ഓരോ അക്ഷരത്തിനും അതിന്‍റെ അവകാശങ്ങള്‍ നല്‍കുന്നതിനാണ് സാങ്കേതിക തലത്തില്‍ തജ്വീദ് എന്നു പറയുന്നത്. യഥാര്‍ത്ഥത്തില്‍ തജ്വീദ് നിയമങ്ങള്‍ പാലിക്കുമ്പോഴേ ഖുര്‍ആന്‍ പാരായണത്തിന് ആകര്‍ഷകത്വം ഉണ്ടാവുകയുള്ളൂ. ഖേദകരമെന്ന് പറയട്ടെ, തജ്വീദിന്‍റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞുവരികയാണിന്ന്. കുറേ നീട്ടുകയും മണിക്കുകയും ചെയ്താല്‍ തജ്വീദായെന്നാണ് ചിലരുടെ വിചാരം. ഒരു കാര്യം നാം ഗൗരവമായി കാണണം. അല്ലാഹുവിന്‍റെ വചനങ്ങളാകയാല്‍ ഖുര്‍ആനിന്‍റെ ഓരോ അക്ഷരത്തിനും പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും പണ്ഡിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം അവകളുടെ ഉദ്ദേശ്യങ്ങള്‍ മാറുകയും പാരായണം തെറ്റായി ഗണിക്കുകയും ചെയ്യും.

ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ഫാതിഹ ഓതല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. പാരായണ നിയമങ്ങള്‍ പഠിക്കലും പഠിപ്പിക്കലും സാമൂഹ്യ ബാധ്യതയും അതനുസരിച്ചുള്ള പാരായണം പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള എല്ലാവര്‍ക്കും നിര്‍ബന്ധവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button