Latest NewsNewsIndiaCrime

അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാൾ ഡൽഹിയിൽ പിടിയിൽ

ന്യൂഡല്‍ഹി: അല്‍ ഖ്വയ്ദ ഭീകരനെന്ന് സംശയിക്കുന്നയാളെ പോലീസ് പിടികൂടി ബ്രിട്ടീഷ് പൗരനായ ഷൗമന്‍ ഹക്ക് (27) നെയാണ് ഈസ്റ്റ് ഡല്‍ഹിയിലെ വികാസ് മാര്‍ഗില്‍നിന്നാണ് അറസ്റ്റ് ചെയ്‌തത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വെടിയുണ്ടകളും ലാപ്ടോപ്പും ബംഗ്ലാദേശ് കറന്‍സിയും ഫോണുകളും സിം കാര്‍ഡുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് സ്പെഷ്യല്‍ സെല്‍ ഡി.സി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബംഗ്ലാദേശ് വഴിയാണ് ബ്രിട്ടീഷ് പൗരന്‍ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. 2013 മുതല്‍ ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ടുവരുന്ന ഇയാള്‍ ദക്ഷിണാഫ്രിക്കയിലും സിറിയയിലും ഭീകര പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.

ബംഗ്ലാദേശില്‍നിന്ന് നിരവധി പേരെ ഭീകര സംഘടനയില്‍ ചേര്‍ത്ത ഇയാള്‍ മിസോറാം കേന്ദ്രമായി അള്‍ ഖ്വയ്ദ താവളം രൂപവത്കരിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകര സംഘടനകളുമായി ബന്ധമുള്ള നിരവധിപേരെ രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റുചെയ്യാന്‍ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

കോടതി ഇയാളെ സെപ്റ്റംബര്‍ 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരാണ് രാജ്യതലസ്ഥാനത്തുനിന്ന് കഴിഞ്ഞമാസം അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button