ന്യുയോര്‍ക്ക് : അല്‍ഖായിദ നേതാവ് ജമാല്‍ അല്‍ ബദാവി യെമനില്‍ യു എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജനുവരി ഒന്നിന് ബദാവി കൊല്ലപ്പെട്ട കാര്യം യു എസ് സെന്‍ട്രല്‍ കമാന്റ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ സ്ഥിരീകരിച്ചു.
പതിനെട്ടു വര്‍ഷം മുന്‍പ് അമേരിക്കന്‍ നാവിക സേനയുടെ മിസൈല്‍ പ്രതിരോധ കപ്പലായ യുഎസ്എസ് കോളിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അല്‍ഖായിദ നേതാവാണ് ഇയാള്‍. 2000 ഒക്ടോബര്‍ 12 നായിരുന്നു ആക്രമണം.
നാവികരും ബന്ധുക്കളുമുള്‍പ്പടെ 17 പേര്‍ അന്ന് ജമാലിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് യുഎസ് ജമാല്‍ അല്‍ ബദാവിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
Post Your Comments