ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു അല്‍-ഖയ്ദ ഭീഷണി. തീവ്രവാദ സംഘടനയായ അല്‍-ഖയ്ദ ബെംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഫോണിലൂടെയാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ടെര്‍മിനലില്‍ സ്ഥിതിചെയ്യുന്ന എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ (എഒസിസി) എന്‍ഗേജ്മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എല്‍.ജി. വെങ്കിടേഷ് (30) ജൂലൈ 23നാണ് കോള്‍ സ്വീകരിച്ചത്.
read also: അതിര്‍ത്തിയില്‍ വെടിവെപ്പ് , ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു
വിളിച്ചയാള്‍ താന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുവാന്‍ ഓഫീസറോട് ആവശ്യപ്പെടുകയും വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ക്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്നാണ് ചില മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്.
വിമാനത്താവളത്തിലേക്ക് വിളിച്ച ഫോണ്‍ നമ്ബര്‍ തെലങ്കാനയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബെംഗളൂരുവില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയത് വഴി പാക് ഏജന്റുമാര്‍ക്കായി വിദേശ കോളുകള്‍ പരിവര്‍ത്തനം ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന സംഘത്തെ ദിവസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ ഭീഷണി സന്ദേശത്തെയും ഗൗരവതരമായി കണ്ടു അന്വേഷിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി
Post Your Comments