ലണ്ടൻ: അഫ്‌ഗാനിസ്ഥാനിൽ അല്‍ഖായിദ തീവ്രവാദികളെ വേട്ടയാടി ഓടിച്ച സൈനിക നായയ്ക്ക് ആദരമർപ്പിച്ച് ബ്രിട്ടൻ. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍ പെട്ട കുനോ എന്ന നാലു വയസുള്ള പട്ടിയെയാണ് ബ്രിട്ടീഷ് സൈന്യം ആദരിച്ചത്. മൃഗങ്ങള്‍ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്‌കാരമാണ് കുനോയ്ക്ക് ലഭിച്ചിരിക്കുന്നത്. ബെല്‍ജിയന്‍ ഷെപ്പേഡ് ഇനത്തില്‍പെട്ട കുനോയ്ക്ക് നാല് വയസ്സാണ് പ്രായം. കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലെ മലനിരകളിൽ പതിയിരുന്ന് ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ച അൽഖയിദൻ ഭീകരവാദികളെ നേരിട്ടത് കുനോ ആയിരുന്നു. പോരാട്ടത്തിൽ ബ്രിട്ടീഷ് സൈന്യത്തിന്റെ വിജയത്തിന് സഹായിച്ചതും കുനോയുടെ ധീരമായ ഇടപെടലായിരുന്നു.
Read Also: താമരയ്ക്ക് വോട്ട് തേടി ജെപി 77
എന്നാൽ ആക്രമണത്തിനിടയിൽ വെടിയേറ്റ് കുനോയുടെ രണ്ട് കാലുകളും തകർന്നു. ഹെലികോപ്റ്ററിൽ കൊണ്ടുപോയി അടിയന്തര ചികിത്സ നടത്തിയാണ് കുനോയുടെ ജീവൻ രക്ഷിച്ചത്. എന്നാൽ കാലുകൾ രണ്ടും കുനോയ്ക്ക് നഷ്ടമായി. നിരവധി ശസ്ത്രക്രിയകൾ നടത്തിയാണ് കുനോയെ ജീവിതത്തിലേക്ക് തിരികേ എത്തിച്ചത്. ചികിത്സയ്ക്ക് ശേഷം സർവീസിൽ നിന്ന് വിരമിച്ച കുനയോക്ക് കൃത്യമകാലുകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സൈന്യത്തിലെ ഒരു പട്ടിക്ക് കൃത്രിമ കാലുകൾ ഉപയോഗിക്കുന്നത്. ധീരതക്കും ജോലിയിലുള്ള ആത്മാര്‍ത്ഥക്കുമാണ് കുനോയെ പരമോന്നത ബഹുമതി നൽകി ആദരിച്ചിരിക്കുന്നത്. നേരത്തെ പിഡിഎസ്‌എ ഡിക്കിന്‍ മെഡല്‍ ലഭിച്ചിരുന്നു. രണ്ടാം ലോകമഹാ യുദ്ധത്തില്‍ പങ്കെടുത്ത 35 പട്ടികള്‍ക്കും 32 പ്രാവുകള്‍ക്കും നാലു കുതിരകള്‍ക്കും ഒരു പൂച്ചക്കും നേരത്തെ ഇതേ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Post Your Comments