ന്യൂയോർക്ക്: അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രവർത്തനങ്ങൾക്കായി 2014ൽ സ്ഥാപിച്ച ഘടകം ഇപ്പോഴും ആക്രമണങ്ങൾ നടത്താൻ അവസരം കാത്തിരിക്കുന്നതായി യുഎൻ സമിതി. ശക്തമായ സുരക്ഷാസന്നാഹങ്ങളും ആൾശേഷിക്കുറവും മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ ഈ ഘടകം. സംഘം സുരക്ഷാസംവിധാനത്തിലെ പാളിച്ചയ്ക്കായി കാത്തിരിക്കുകയാണെന്നാണ് വിവരം.
ALSO READ: അൽ ഖായിദ വീണ്ടും ശക്തിപ്രാപിക്കുന്നു
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ താവളങ്ങൾ ഉള്ളതിനാൽ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാമെന്ന പ്രതീക്ഷയിലാണു സവാഹിരി ഈ ഘടകം രൂപീകരിച്ചത്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഘത്തിന് കാര്യമായ അംഗബലമില്ലയെന്നതാണ് വാസ്ഥവം.
Post Your Comments