![](/wp-content/uploads/2019/03/hamzabinladen-249408014_6.jpg)
അല്‍-ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌണ്‍സിലിന്റെ നിരോധനപട്ടികയില്‍. യാത്രാനിരോധനം, വസ്തുവകകള്‍ മരവിപ്പിക്കല്‍, ആയുധ ഉപരോധം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. അല്‍ ഖ്വയ്ദ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് ആയമാന്‍ അല്‍ സവാഹിരിയ്ക്ക് ശേഷം ഏറ്റവും സാധ്യതയുള്ള പിന്‍ഗാമി എന്ന നിലയക്കാണ് ഹംസ ബിന്‍ലാദനെ യുഎന്‍ കൗണ്‍സില്‍ നിരീക്ഷിക്കുന്നത്.
യുഎന്‍ സുരക്ഷാ കൌണ്‍സിലിന്റെ 1267 ഐസിസ്, അല്‍ ഖ്വയ്ദ ഉപരോധ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം 29 കാരനായ ഹംസ ബിന്‍ ലാദനെ പട്ടികയില്‍പ്പെടുത്തിയത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ വരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബറില്‍ രാജകീയ വിധിയിലൂടെ ഹമസാ ബിന്‍ ലാദന്‍ പൗരത്വം റദ്ദാക്കിയതായി സൗദി അറേബ്യയും വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ ജനിച്ച ഹംസ ബിന്‍ ലാദന്‍ അല്‍ ഖ്വെയ്ദയുടെ ഔദ്യോഗിക അംഗമാണ് എന്ന് സവാഹിരി പ്രഖ്യാപനം നടത്തിയിരുന്നതായി സുരക്ഷാ കൗണ്‍സില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ഭീകര ആക്രമണങ്ങള്‍ നടത്താന്‍ അല്‍ക്വൊയ്ദ അനുയായികള്‍ക്ക് ഹംസ ബിന്‍ലാദന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അല്‍ സവാഹിരിയുടെ ഏറ്റവും അടുത്ത പിന്‍ഗാമിയായി ഹംസയെ കരുതണമെന്നും സുരക്ഷാ കൗണ്‍സിലിന്റെ പ്രസ്താവന പറയുന്നു.
Post Your Comments