ഗുവഹാത്തി: മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി അസം സര്‍ക്കാര്‍. പത്തു ശതമാനം വരെ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കമാണ് അസം സര്‍ക്കാര്‍ നടത്തുന്നത്. ഇതിനായുള്ള ബില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. മാതാപിതാക്കള്‍ക്കും ശരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സഹോദരങ്ങള്‍ക്കും സംരക്ഷണം നല്‍കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ബില്ലാണ് അവതരിപ്പിച്ചത് . അസം എംപ്ലോയീസ് പേരന്റ്‌സ് റെസ്‌പോണ്‍സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിംഗ് ബില്‍ 2017 എന്ന പേരിലാണ് സര്‍ക്കാര്‍ ഇതു കൊണ്ടു വന്നത്.
മക്കള്‍ സംരക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനാണ് പരാതി നല്‍കേണ്ടത്. പരാതിയെക്കുറിച്ച് അന്വേഷിക്കുകയും രണ്ട് വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന തുക മാതാപിതാക്കളെ കണ്ടു പിടിച്ച് അവര്‍ക്ക് തന്നെ നല്‍കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Post Your Comments