തിരുവനന്തപുരം: ഹർത്താൽ, പ്രകടനം, ആഘോഷങ്ങൾ തുടങ്ങിയവയുടെ പേരിൽ സ്വകാര്യസ്വത്ത് നശിപ്പിച്ചാൽ ഇനി കടുത്ത ശിക്ഷ വിധിക്കുന്നതിനും, നഷ്‌ടപരിഹാരം ഈടാക്കാനുമുള്ള ബിൽ ഉടൻ പ്രാബല്യത്തിൽ വരും. നിലവിൽ ബിൽ സഭ സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു. 2019ലെ കേരള സ്വകാര്യ സ്വത്ത് നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും ബില്ലാണ് സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി ജി സുധാകരൻ ബിൽ അവതിരിപ്പിച്ചു. നേരത്തെ സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു.
കോടതി വിധിക്കുന്ന നഷ്ട പരിഹാരം ഈടാക്കാൻ റവന്യൂ റിക്കവറി നടപ്പാക്കാം. ആക്രമണം വീഡിയോയിൽ പകർത്താൻ പൊലീസിന് അധികാരവും നൽകുന്നുണ്ട്. നാശനഷ്ടം വരുത്തുന്നയാൾക്ക് അഞ്ചു വർഷത്തേക്ക് തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. തീയോ സ്ഫോടകവസ്തുവോ ഉപയോഗിച്ചുള്ള ആക്രമണം നടത്തിയാൽ ജീവപര്യന്തമോ പത്ത് വർഷം തടവും പിഴയുമോ ആണ് ശിക്ഷ. ജാമ്യം ലഭിക്കില്ല.
ALSO READ: ശബരിമല; തീർത്ഥാടകർക്കായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍
വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പട്ട പൊലീസുകാർക്ക് സ്ഥാനക്കയറ്റം നൽകുന്നത് തടയുന്നതിനുള്ള 2019ലെ കേരള പൊലീസ് ആക്ട് ഭേദഗതി ബിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരനും 2019ലെ മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്‌മെന്റ് ബിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും അവതരിപ്പിച്ചു. നേരത്തെ ഇവ രണ്ടും ഓർഡിനൻസായിരുന്നു. ഇവ രണ്ടും സബ്‌ജക്ട് കമ്മിറ്റിക്ക് വിട്ടു.
ഗുരുതരമായ ശിക്ഷക്ക് വിധേയനായ ഉദ്യോഗസ്ഥൻ പോലും സ്ഥാനക്കയറ്റത്തിനുള്ള സെലക്ട് ലിസ്റ്റിൽ പെടുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് പൊലീസ് ആക്ട് ഭേദഗതി ബിൽ.
Post Your Comments