ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി ഉയര്‍ത്തുന്ന ബില്ലിന് പാകിസ്താന്‍ സെനറ്റ് അംഗീകാരം നല്‍കി. എന്നാല്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ. ഐക്യ രാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 18 വയസില്‍ താഴെയുള്ള മൂന്നിലൊരു പെണ്‍കുട്ടി വിവാഹിതയാകുന്നുണ്ട്. പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 16ഉം ആണ്‍കുട്ടിളുടേത് 18ഉം ആണ്. 1929ലെ വിവാഹ നിയമപ്രകാരം പെണ്‍കുട്ടികളുടെ വയസ് 18 ആക്കി ഉയര്‍ത്താനാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്.
18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെതിരെ രാജ്യത്തിനകത്ത് നിന്ന് തന്നെ പ്രതിഷേധമുയരുമ്പോഴും ശൈശവ വിവാഹങ്ങള്‍ തുടരുകയാണ്. താരതമ്യേന നിര്‍ധന കുടുബങ്ങളിലും ഉള്‍ഗ്രാമങ്ങളിലുമാണ് ശൈവ വിവാഹ നിരക്ക് ഏറ്റവും കൂടുതല്‍. ശൈശവവിവാഹത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ നിയമ നിര്‍മാണത്തിന് പാകിസ്താന്‍ തയ്യാറെടുക്കുന്നത്. ഇതിനെതിരെ സെനറ്റ് പാസാക്കിയെങ്കിലും ബില്‍ നിയമമാകാന്‍ നിയമനിര്‍മണ സഭ കൂടി ബില്‍ പാസാക്കണമെന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. നിലവിലെ സഹചര്യത്തില്‍ നിയമനിര്‍മാണ സഭയില്‍ ബില്ലിനെതിരെ കടുത്ത എതിര്‍പ്പ് ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമലംഘനമുണ്ടായാല്‍ 1 ലക്ഷം രൂപ പിഴയും 3 വര്‍ഷം വരെ തടവും ലഭിച്ചേക്കാം. യൂണിസെഫിന്റെ കണക്ക് പ്രകാരം ലോകത്ത് 18 വയസിന് താഴെയുള്ള ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ വിവാഹിതരകുന്നത് പാകിസ്താനിലാണ്.
Post Your Comments