KeralaLatest News

സംസ്ഥാനത്ത് സ്വകാര്യലാബുകള്‍ക്ക് കടുത്ത നിയന്ത്രണം വരുന്നു : ബില്‍ ഉടനെയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യലാബുകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി സ്വകാര്യ മെഡിക്കല്‍ ലാബുകളെ നിയന്ത്രിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്‌ളിഷ്മെന്റ് ബില്ലിന്റെ ചട്ടങ്ങള്‍ തയ്യാറായതായി ആരോഗ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. ഇതോടെ ലാഭം കൊയ്യുന്ന സ്വകാര്യലാബുകള്‍ക്ക് സംസ്ഥാനത്ത് നിയന്ത്രണം വരും.

കോട്ടയം മെഡിക്കല്‍കോളേജില്‍ കാന്‍സര്‍രോഗിയല്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍തലത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചു. റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ക്ക് വീഴ്ചയുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. വിശദമായ അന്വേഷണത്തിന് ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. റിപ്പോര്‍ട്ട് ലഭിച്ചശേഷം യുവതിക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button