ന്യൂഡല്‍ഹി: ആധാര്‍ ദുരുപയോഗം തടയുവാൻ പുതിയ നീക്കവുമായി കേന്ദ്രസർക്കാർ. ബാങ്കുകളും മൊബൈല്‍ കമ്ബനികളും ആധാര്‍ ദുരുപയോഗത്തിനു തടയിടാൻ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചറിയില്‍ രേഖയായി ആധാര്‍ നമ്പർ നല്കാന് നിര്‍ബന്ധിക്കുന്നതു തടഞ്ഞു കൊണ്ടുള്ള ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമായിരിക്കും ബില്‍ കൊണ്ടുവരുക. തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കും.
മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്കി. അതോടൊപ്പം തന്നെ ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലും ഡന്റല്‍ കൗണ്‍സില്‍ ഭേദഗതി ബില്ലും പാര്‍ലമെന്റ് സമ്മേളനത്തില്‍ അതരിപ്പിക്കാനും തീരുമാനമെടുത്തു.
Post Your Comments