കൊടും കുറ്റവാളി സയനയിഡ് മോഹനന്റെ കഥ വളരെ വിചിത്രമാണ്. 20ഓളം സ്ത്രീകളെ കൊന്ന സയനൈഡ് മോഹനന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പുട്ടൂര്‍ സ്വദേശിയായ 20 കാരിയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. അഡീഷണല്‍ ജില്ലാ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ ദരിദ്രകുടുംബത്തിലെ അംഗമായ യുവതിയുമായി അടുപ്പമുണ്ടാക്കുകയും ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് പോവുകയുമായിരുന്നു. തുടര്‍ന്ന് ലോഡ്ജില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയും പിന്നീട് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയും ചെയ്തു. മൂന്നു വിവാഹമാണ് ഇയാള്‍ നടത്തിയത്.
നാലു മലയാളികളെയടക്കം 20 യുവതികളെ പീഡിപ്പിച്ച സയനൈഡ് മോഹനെ ഒരു കേസില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. മംഗലാപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയനൈഡ് മോഹനന് ശിക്ഷ വിധിച്ചത്. അമ്പലത്തില്‍ പോയി താലി കെട്ടിയ ശേഷം ഹോട്ടലില്‍ മുറിയെടുത്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭനിരോധന ഗുളികയാണെന്നു പറഞ്ഞ് സയനൈഡ് നല്‍കി കൊലപ്പെടുത്തും.
മരണം ഉറപ്പാക്കിയാല്‍ സ്വര്‍ണവും പണവും സ്വന്തമാക്കി നാടുവിടും. ഇതായിരുന്നു പതിവ്. ദക്ഷിണ കന്നട, മടിക്കേരി, ഹാസന്‍, ബാംഗ്ലൂര്‍, മൈസൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ വ്യാപിച്ചിരുന്നു ഇയാളുടെ തട്ടിപ്പ്. 2009 ഒക്ടോബര്‍ 21നാണ് മോഹന്‍കുമാര്‍ പോലീസ് പിടിയിലാകുന്നത്.
Post Your Comments