സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ സെമിയിൽ കടന്ന് പിവി സിന്ധു. ജപ്പാന്റെ മാനാറ്റ്സു മിറ്റാനിയെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ നിന്നും സെമിയിലേക്ക് സിന്ധു കാലെടുത്ത് വെച്ചത്. ആദ്യ ഗെയിമിൽ മാനാറ്റ്സു സിന്ധുവിന് വലിയ വെല്ലുവിളികൾ ഉയർത്തിയെങ്കിലും 21-19ന് ഗെയിം സിന്ധു നേടി. പക്ഷെ രണ്ടാം ഗെയിമിൽ മാനാറ്റ്സു 21-18ന് സിന്ധുവിനെ വീഴ്ത്തി. തുടർന്നു മൂന്നാം ഗെയിമിൽ മാനാറ്റ്സുവിനെ 21-10 പരാജയപ്പെടുത്തിയാണ്സിന്ധു സെമി പ്രവേശനം നേടിയത്.
Post Your Comments