KeralaLatest NewsNews

വയോധികനുമായി സിന്ധു അടുത്തിടപഴകി, മടിയില്‍ കയറി ഇരുന്ന ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചു : തട്ടിപ്പിന്റെ ആരംഭം ഇങ്ങനെ

പന്തളം: ഹണിട്രാപ്പില്‍ വൃദ്ധനെ കുടുക്കിയ കേസില്‍ യുവതിയും സംഘവും കസ്റ്റഡിയില്‍. പന്തളം സ്വദേശിയായ വൃദ്ധനില്‍ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് യുവതിയും കൂട്ടാളികളും കസ്റ്റഡിയിലായത്. സിന്ധുവും സംഘവും അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

Read Also : സിപിഎമ്മിന് സമൂഹത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് ലീഗിന് ഹാലിളകിയിരിക്കുകയാണ്: മുനീറിന് മറുപടിയുമായി ശിവൻകുട്ടി

പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനാണ് ഹണിട്രാപ്പ് സംഘത്തിന്റെ വലയില്‍ വീണത്. വയോധികനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസം. ഇവരുടെ വസ്തു വില്‍ക്കുന്നതിന് വേണ്ടി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ടിട്ടെന്ന വ്യാജേനെ സിന്ധുവും മറ്റൊരാളും വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച് മടങ്ങി. തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് സിന്ധവും സംഘവും വയോധികന്റെ വീട്ടിെത്തി.

തുടര്‍ന്ന് വയോധികനുമായി സിന്ധു അടുത്തിടപഴകി. ഇയാളുടെ മടിയില്‍ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്നയാള്‍ ഇതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ചു. അതിന് ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ ബ്ലാങ്ക് ചെക്കും അര പവന്റെ സ്വര്‍ണ മോതിരവും റൈസ് കുക്കറും മെഴുക് പ്രതിമയും കൈക്കലാക്കി മടങ്ങി.

ഡിസംബര്‍ 9 ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടുമെത്തിയ സംഘത്തില്‍ മൂന്നാമതൊരാള്‍ കൂടിയുണ്ടായിരുന്നു. അതൊരു പൊലീസുകാരനാണെന്ന് പരാതിക്കാരനെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചു. അതിന് ശേഷം ഭീഷണി മുഴക്കി 18,000 രൂപയുടെ ചെക്ക് വാങ്ങി. കൂടാതെ മൂന്നു ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വാങ്ങുകയും ചെയ്തു.

പിന്നെയും പ്രതികള്‍ ഭീഷണി തുടര്‍ന്നപ്പോഴാണ് വയോധികന്‍ പൊലീസിനെ സമീപിച്ചത്. പ്രതി സിന്ധു നേരത്തേയും സമാനരീതിയില്‍ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായ ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button