കോട്ടയം•ക്രൈസ്തവ സഭയ്ക്കും കേന്ദ്ര സർക്കാരിനുമിടയിലുള്ളപാലമായാണ് അൽഫോൻസ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. സഭയുടെ ആവശ്യങ്ങൾ ചോദിച്ചു തന്നെ വാങ്ങിക്കും. കസ്തൂരി രംഗൻ വിഷയത്തിലും, നാണ്യവിളകളുടെ വിലയിടിവിലും ഇതിലൂടെ പരിഹാരം കാണുവാൻ കഴിയുമെന്നാണ് പ്രതിക്ഷയെന്നും മാർ മാത്യു അറയ്ക്കൽ പറഞ്ഞു.
ക്രൈസ്തവ സഭ അർപ്പിക്കുന്ന വിശ്വാസം അർഹിക്കുന്ന ഗൗരവത്തിലാണ് ബിജെ പി കാണുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. സഭയുടെ ആവശ്യങ്ങൾ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളിയിൽ എക്യുമെനിക്കൽ സമ്മേളനം അൽഫോൻസ് കണ്ണന്താനത്തിന് നൽകിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
Post Your Comments