തിരുവനന്തപുരം: മലയാളികളുടെ സ്വഭാവത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്, അതുകൊണ്ടാണ് മൊബൈലെടുത്ത് മറ്റുള്ളവരെ എങ്ങനെ വധിക്കാമെന്നാണ് മലയാളികള്‍ രാവിലെ മുതല്‍ ചിന്തിക്കുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് പറഞ്ഞു.
വാഗമണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന റോപ് വേ അപകടത്തെക്കുറിച്ചും കണ്ണന്താനം പ്രതികരണം നടത്തി. വാഗമണ്ണില്‍ സാഹസിക റൈഡ് തകര്‍ന്ന് അപകടമുണ്ടായതില്‍ തനിക്ക് ഉത്തരവാദിത്തമില്ല. കേന്ദ്രത്തിന്റെ പണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ വാഗമണിലുണ്ടാക്കിയ റോപ് വേയാണ് തകര്‍ന്നത്. തനിക്കതില്‍ ഉത്തരവാദിത്വമില്ല. പണം നല്‍കിയതു മാത്രമേയുള്ളൂവെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി.
Post Your Comments