KeralaLatest NewsNewsIndia

ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് അല്‍ഫോന്‍സ് കണ്ണന്താനം തുടക്കം കുറിച്ചു

കാസര്‍കോട്: ബിജെപിയുടെ ടൂറിസം വികസന സംവാദത്തിന് കേന്ദ്ര ടൂറിസം സഹ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാസര്‍കോട് തുടക്കം കുറിച്ചു. കേരളത്തില്‍ ടൂറിസം മേഖലയില്‍ ഏറെ അവസരമാണ് ഉള്ളത്. എന്നാല്‍ അവ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. ഇങ്ങനെപോയാല്‍ മതിയോ എന്ന് ജനങ്ങള്‍ ചിന്തിക്കണമെന്ന് കണ്ണന്താനം പറഞ്ഞു. സംവാദം ഉത്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read:ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അൽഫോൻസ് കണ്ണന്താനം

കേരളത്തില്‍ ടൂറിസം മേഖലയില്‍ വലിയ പ്രസ്ഥാനങ്ങളാണ് നിലവിലുള്ളതെന്നും ഈ മേഖലയിലേക്ക് ചെറുകിട പ്രസ്ഥാനങ്ങളും കടന്നുവരണമെന്നും കണ്ണന്താനം പറഞ്ഞു. ചടങ്ങിൽ ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതം പറഞ്ഞു. വലിയപറമ്ബ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍, ജോസഫ് കനകമൊട്ട, ജോസ് പുളിഞ്ചിക്കുന്നേല്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button