CinemaMollywoodLatest NewsKeralaNewsEntertainment

‘പ്രേമം ടീമിൽ വർക്ക് ചെയ്ത ആർക്കും അവാർഡ് കൊടുത്തില്ല’: അവാർഡ് വിവാദത്തിൽ അൽഫോൻസ് പുത്രൻ, ഒടുവിൽ പോസ്റ്റ് മുക്കി

'ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം ഇന്ദ്രന്‍സേട്ടാ, ഒരു പക്ഷെ കണ്ണ് തുറന്നാലോ': അൽഫോൻസ് പുത്രൻ

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ ‘ഹോം’ സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. ‘ഹോം’ എന്ന ചിത്രത്തിന് പുരസ്കാരം ലഭിക്കാത്തതിൽ വിഷമമുണ്ടെന്ന് അറിയിച്ച് നടൻ ഇന്ദ്രൻസും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഇന്ദ്രൻസിന് സംവിധായകൻ അൽഫോൻസ് പുത്രൻ നൽകിയ മറുപടി ശ്രദ്ധേയമാകുന്നു. പ്രേമം ടീമിൽ വർക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റിൽ ഉള്ള ആർക്കും അവാർഡ് കൊടുത്തില്ലെന്നും, ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടേതെന്നും അൽഫോൻസ് ഫേസ്‌ബുക്കിൽ കുറിച്ചു.

‘ഇന്ദ്രൻസേട്ടാ, ഞാൻ ആറ് ജോലി ചെയ്തിട്ടും ഉഴപ്പൻ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാൻ അവരുടെ ചിന്തയിൽ ഉഴപ്പൻ ആയതുകൊണ്ട് പ്രേമം ടീമിൽ വർക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റിൽ ഉള്ള ആർക്കും അവാർഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാൻ ഗുരു സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രൻസേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം. ഒരുപക്ഷേ കണ്ണ് തുറന്നാലോ’, അൽഫോൻസ് പുത്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Also Read:വയർ വീർക്കൽ അലട്ടുന്നുണ്ടോ? എങ്കിൽ ഈ വഴികൾ പരീക്ഷിക്കൂ

സംവിധായകന്റെ പോസ്റ്റ് പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് കാരണമായി. പോസ്റ്റ് വൈറലായതോടെ, അൽഫോൻസ് പോസ്റ്റ് മുക്കി. നിലവിൽ സംവിധായകന്റെ ഫേസ്‌ബുക്കിൽ ഇത്തരമൊരു കുറിപ്പില്ല. എന്നാൽ, ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിലും സിനിമാ ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, വിജയ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക കേസാണ് ‘ഹോം’ എന്ന ചിത്രത്തെ അവഗണിക്കാൻ കാരണമെങ്കിൽ അത് മോശം പ്രവണതയാണെന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. ‘ഹോം’ സിനിമയ്ക്ക് എന്തെങ്കിലും ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്നും, ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ഇന്ദ്രൻസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button