കറുകച്ചാല്‍ : പ്രധാനമന്ത്രി നേരിട്ട് ഏല്‍പിച്ച ദൗത്യമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. കറുകച്ചാലില്‍ നടത്തിയ എന്‍ഡിഎ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കില്ലെന്നും മറിച്ച് പ്രവര്‍ത്തിച്ച് കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ എസ്.ജയസൂര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.ബി ബിനു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ടി.വി ആനന്ദബോസ്, ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ മനോജ്, എന്‍.ഡി.എ നിയോജക മണ്ഡലം കണ്‍വീനര്‍ മനു പള്ളിക്കത്തോട്, ജില്ലാ സെക്രട്ടറി വി.സി അജി, ബി.ഡി.ജെ.എസ് ജില്ലാ വൈസ്പ്രസിഡന്റ് ശ്രീനിവാസന്‍ പെരുന്ന, കെ.വി നാരായണന്‍, ഗ്രെയ്സമ്മ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Post Your Comments